Skip to main content

വാഹന വായ്പ

പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ കൊമേഴ്ഷ്യല്‍ വാഹനങ്ങള്‍ വാങ്ങാന്‍( ഓട്ടോറിക്ഷ, ഗുഡ്സ് കാരിയര്‍) വായ്പ നല്‍കുന്നു. ജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗക്കാരായ തൊഴില്‍ രഹിതര്‍ക്കാണ് അവസരം. പരമാവധി അഞ്ച് ലക്ഷം രൂപ വരെ ലഭിക്കും. പ്രായം 18-55. കുടുംബ വാര്‍ഷിക വരുമാനം 3.5 ലക്ഷം രൂപയില്‍ കവിയരുത്. അപേക്ഷ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0497 2705036, 9400068513.

date