Skip to main content

മീഡിയ അക്കാദമി ഫെലോഷിപ്പ്;20 വരെ അപേക്ഷിക്കാം

 

മാധ്യമരംഗത്തെ പഠന-ഗവേഷണങ്ങള്‍ക്കായി കേരള മീഡിയ അക്കാദമി നല്‍കുന്ന ഫെലോഷിപ്പിന്   ജനുവരി 20 വരെ അപേക്ഷിക്കാം. സംസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തനം നടത്തുന്നവര്‍, കേരളത്തിലെ മാധ്യമങ്ങള്‍ക്ക് വേണ്ടി ഇതര സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍(ഇംഗ്ലീഷ്, മലയാളം), മാധ്യമ വിദ്യാര്‍ഥികള്‍, അധ്യാപകര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. ബിരുദധാരികളും മാധ്യമരംഗത്ത് അഞ്ചു വര്‍ഷമെങ്കിലും പ്രവൃത്തി പരിചയമുള്ളവരുമായിരിക്കണം. വിദ്യാര്‍ഥികള്‍ക്ക് പ്രവൃത്തിപരിചയം നിര്‍ബന്ധമല്ല. പതിനായിരം മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് ലഭിക്കുക.
സൂക്ഷ്മ വിഷയങ്ങള്‍, സമഗ്രവിഷയങ്ങള്‍, സാധാരണ വിഷയങ്ങള്‍ എന്നിങ്ങനെ മൂന്നായി തിരിച്ചാണ് ഫെലോഷിപ്പ് നല്‍കുക. പട്ടികജാതി-പട്ടികവര്‍ഗ-മറ്റ് അര്‍ഹവിഭാഗങ്ങള്‍, കുട്ടികള്‍, സ്ത്രീകള്‍, നവോത്ഥാന പ്രസ്ഥാനങ്ങളും മാധ്യമങ്ങളും എന്നീ വിഭാഗത്തിലെ പഠനങ്ങള്‍ക്ക് മുന്‍ഗണന. പഠനങ്ങളില്‍ മാധ്യമങ്ങളുടെ പങ്ക് ഉണ്ടാകണം. അപേക്ഷ ഫോറവും നിയമാവലിയും www.keralamediaacademy.orgല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷയും സിനോപ്‌സിസും സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി-682 030 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 04842422275.

date