Skip to main content

അഡീഷണല്‍ ഫാക്കല്‍റ്റി നിയമനം

ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്ത് റിസോഴ്സ് സെന്ററുകളിലേക്ക് അഡീഷണല്‍ ഫാക്കല്‍റ്റിയെ താല്‍ക്കാലികമായി നിയമിക്കുന്നു. അയല്‍ക്കൂട്ട അംഗങ്ങള്‍ക്കും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്കും അപേക്ഷിക്കാം. യോഗ്യത: എം എസ് ഡബ്ല്യു/എം ബി എ(എച്ച് ആര്‍)/എം എ സോഷ്യോളജി/ഡവലപ്മെന്റ് സ്റ്റഡീസ്. പ്രവൃത്തി പരിചയം മൂന്ന് വര്‍ഷം. പ്രായം 40 കവിയരുത്. ജനുവരി 21ന് വൈകിട്ട് അഞ്ച് മണിക്കകം അപേക്ഷ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍, കുടുംബശ്രി ജില്ലാ മിഷന്‍, ബി എസ ്എന്‍ എല്‍ ഭവന്‍, മൂന്നാംനില, കണ്ണൂര്‍-670002 എന്ന വിലാസത്തില്‍ ലഭിക്കണം. അപേക്ഷാഫോറം സിഡിഎസുകളിലും www.kudumbashree.orgലും ലഭിക്കും. ഫോണ്‍: 0497 2702080.

date