Skip to main content

അന്താരാഷ്ട്ര ചെറുധാന്യവര്‍ഷം 2023-ചെറുധാന്യ കൊയ്ത്തുത്സവം സംസ്ഥാന തല ഉദ്ഘാടനം ഇന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍വഹിക്കും

അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷം 2023 സംസ്ഥാനതല ഉദ്ഘാടനവും മില്ലറ്റ് വില്ലേജ്, റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവ്-അട്ടപ്പാടി ആദിവാസി സമഗ്ര സുസ്ഥിര കാര്‍ഷിക വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃഷി ചെയ്ത ചെറുധാന്യങ്ങളുടെ വിളവെടുപ്പ് ഉത്സവവും കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഇന്ന് (ജനുവരി 12) നിര്‍വഹിക്കും. അഗളി ഗ്രാമപഞ്ചായത്തിലെ ചെമ്മണ്ണൂരില്‍ വൈകീട്ട് മൂന്നിന് നടക്കുന്ന പരിപാടിയില്‍ അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ അധ്യക്ഷനാകും. പരിപാടിയില്‍ മുതിര്‍ന്ന കര്‍ഷകനായ ചെമ്മണ്ണൂര്‍ ചെല്ല മൂപ്പനെ ആദരിക്കും. വി.കെ ശ്രീകണ്ഠന്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, വൈസ് പ്രസഡന്റ് സി.കെ ചാമുണ്ണി, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍, അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക ലക്ഷ്മണന്‍, പുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date