Skip to main content

മന്ത്രി വി. ശിവന്‍കുട്ടി ഇന്ന് ജില്ലയില്‍

 

പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഇന്ന് (ജനുവരി 12) ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 10.30 ന് സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തിലും സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രവൃത്തി പരിചയമേളയിലും ഉന്നത വിജയം നേടിയ ഹെലന്‍ കെല്ലര്‍ ശതാബ്ദി സ്മാരക മാതൃക അന്ധവിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ അഡ്വ. കെ. പ്രേംകുമാര്‍ എം.എല്‍.എ അധ്യക്ഷനാകും. രാവിലെ 11.30 ന് വിദ്യാകിരണം മിഷന്‍ പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി ഫണ്ടില്‍ നിന്നും ഒരു കോടി രൂപ ചെലവിട്ട് നിര്‍മ്മിച്ച കടമ്പഴിപ്പുറം ഗവ യു.പി സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. അഡ്വ. കെ. പ്രേംകുമാര്‍ എം.എല്‍.എ അധ്യക്ഷനാകും. ഉച്ചയ്ക്ക് 12 ന് മൂന്നൂര്‍ക്കോട് ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി ഫണ്ടില്‍ നിന്നും അനുവദിച്ച ഒരു കോടി രൂപ ചെലവിട്ട് നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. വൈകിട്ട് മൂന്നിന് പട്ടാമ്പി ഗവ ബോയ്‌സ് സ്‌കൂള്‍ കെട്ടിടം, 3.30 ന് വിളയൂര്‍ ബി.എച്ച്.എസിലെ കെട്ടിടം എന്നിവയുടെ ഉദ്ഘാടനവും നിര്‍വഹിക്കും.

date