Skip to main content

ഡീസൽ ഓട്ടോ: കാലാവധി നീട്ടി

പതിനഞ്ച് വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ ഓട്ടോറിക്ഷകള്‍ പൊതുനിരത്തുകളില്‍ ഉപയോഗിക്കുന്നത് വിലക്കിയുള്ള കേരള മോട്ടോര്‍ വാഹന നിയമം 1989, 292 എ ചട്ടം പ്രാബല്യത്തില്‍ വരുന്ന തീയതി 2024 ജനുവരി ഒന്നിലേക്ക് സർക്കാർ പുതുക്കി നിശ്ചയിച്ചതായി വയനാട് ആര്‍.ടി.ഒ അറിയിച്ചു. നേരത്തെ 2021 ജൂണ്‍ 1 മുതലായിരുന്നു നിയമത്തിന് പ്രാബല്യം നിശ്ചയിച്ചിരുന്നത്. 15 വര്‍ഷം കാലാവധി പൂര്‍ത്തിയാക്കിയ ഡീസല്‍ ഓട്ടോറിക്ഷകള്‍ 2024 ജനുവരി 1 നകം എല്‍.പി.ജി, ഇലക്ട്രിക്, സി.എന്‍.ജി, എല്‍.എന്‍.ജി എന്നീ ഇന്ധനങ്ങളിലേക്ക് മാറ്റണമെന്നും ആര്‍.ടിഒ അറിയിച്ചു.

date