Skip to main content

പാളാക്കര ഉപതെരഞ്ഞെടുപ്പ് : വോട്ടര്‍പ്പട്ടിക പുതുക്കുന്നു

സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ പാളാക്കര (17) വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പിന് മൂന്നോടിയായി വാര്‍ഡിലെ വോട്ടര്‍ പട്ടിക പുതുക്കുന്നതിനുളള നടപടികള്‍ തുടങ്ങി. കരട് വോട്ടര്‍ പട്ടിക മേലുളള  അവകാശവാദ അപേക്ഷകളും (ഫോറം 4) പരാതികളും (ഫോറം 6), വാര്‍ഡ്/പോളിംഗ് സ്റ്റേഷന്‍ പരിധിയില്‍ നിന്നുള്ള സ്ഥാനമാറ്റം സംബന്ധിച്ച പരാതികളും (ഫോറം 7) ജനുവരി 21 നകം ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസറായ സുല്‍ത്താന്‍ ബത്തേരി നഗരസഭ സെക്രട്ടറിക്ക് നല്‍കണമെന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു. വോട്ടര്‍ പട്ടിക പുതുക്കുന്നതിനുളള യോഗ്യത തീയതി 2023 ജനുവരി 1 ആണ്. യോഗ്യത തീയതിയിലോ  അതിനു മുമ്പോ 18 വയസ് തികഞ്ഞവരെ മാത്രമേ പട്ടികയില്‍ ഉള്‍പ്പെടുത്തുകയുളളു.  അന്തിമ വോട്ടര്‍പട്ടിക ജനുവരി 30 ന് പ്രസിദ്ധീകരിക്കും.

date