Skip to main content

നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം: ആറാം ദിനത്തിൽ വിദ്യാർത്ഥികൾക്കായുള്ള സെമിനാറും സൗജന്യ പുസ്തക വിതരണവും

കേരള നിയമസഭയിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ആറാം ദിനത്തിൽ 'തലയോട്ടി രണ്ടു കുഞ്ഞുങ്ങൾ പിന്നെ മൂന്ന് നക്ഷത്രങ്ങളുംഎന്ന ലാൽജി ജോർജ്ജിന്റെ പുസ്തകത്തെ കുറിച്ചുള്ള ചർച്ച നടക്കും. സാഗരം ബുക്ക്‌സ് സംഘടിപ്പിക്കുന്ന ചർച്ചയിൽ ഗോകുലം തുളസി പങ്കെടുക്കും. തിരുവിതാംകൂർ ചരിത്രത്തിലെ സവിശേഷമായ ഒരു കാലഘട്ടത്തെ പുനർവായന ചെയ്യുന്ന ആർ. നന്ദകുമാർ രചിച്ച 'ആത്മാക്കളുടെ ഭവനംഎന്ന നോവൽ ചർച്ച ഹരിദാസൻ മോഡറേറ്റ് ചെയ്യും. എം.രാജീവ് കുമാർവെള്ളനാട് രാമചന്ദ്രൻ എന്നിവർ ചർച്ചയിൽ പങ്കെടുക്കും.

പുസ്തകോത്സവത്തിന്റെ ഭാഗമായി കാലാവസ്ഥയും ദുരന്തനിവാരണവും എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്കായി സെമിനാർ നടത്തും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്ന സെമിനാറിൽ ഡോ.അനു ഗോപിനാഥ് വിഷയാവതരണം നടത്തും. കാലാവസ്ഥ വ്യതിയാനംദുരന്ത മുന്നറിയിപ്പുകളെ കുറിച്ച് ഡോ.എം.ജി മനോജ് സംസാരിക്കും. ദുരന്തനിവാരണത്തിൽ യുവജനങ്ങളുടെ പങ്കിനെ കുറിച്ച് ജോ ജോൺ ജോർജ് സംസാരിക്കും. തുടർന്ന് വിദ്യാർത്ഥികൾക്ക് സൗജന്യ പുസ്തക വിതരണം നടക്കും. 2022ലെ മലയാള ദിനാഘോഷഭരണഭാഷ വാരാഘോഷത്തിന്റെ ഭാഗമായി നടത്തിയ മത്സരങ്ങളിൽ വിജയിച്ച നിയമസഭാ ജീവനക്കാർക്കുള്ള സമ്മാനദാനം സ്പീക്കർ എ.എൻ ഷംസീർ നിർവഹിക്കും.

ആകെ ഒമ്പത് ബുക്കുകളുടെ പ്രകാശനമാണ് ആറാം ദിനത്തിൽ നടക്കുക. സി റഹിം രചിച്ച ചിന്ത പബ്ലിഷേഴ്‌സ് പുറത്തിറക്കിയ 'കാറുവാൻ ഇന്ദുചൂഡന്റെ ജീവിതംഎന്ന പുസ്തകം എഴുത്തുകാരി റോസ് മേരിക്ക് നൽകി മുൻ മന്ത്രി എ.കെ ബാലൻ പ്രകാശനം ചെയ്യും.  എച്ച് മുകുട്ടിയുടെ 'അസത്ത്', സനിത അനൂപിന്റെ 'ജാലകങ്ങൾ തുറന്നിടുമ്പോൾ കാണുന്ന മഴഎന്നീ പുസ്തകങ്ങളുടെ പ്രകാശനം മന്ത്രി ഡോ.ആർ ബിന്ദു നിർവഹിക്കും. സമത പുറത്തിറക്കിയ ലളിതാ ലെനിന്റെ 'റിവാന്റെ അമ്മാമ്മ കഥകൾ', കെ.രമ രചിച്ച 'ഗാലപ്പോസ് ദ്വീപിലെ മായിക കാഴ്ചകൾഎന്നീ പുസ്തകങ്ങളും പ്രകാശനം ചെയ്യും. ഡോ.കെ രാജശേഖരൻ നായരുടെ 'ഒരു ന്യൂറോളജിസ്റ്റിന്റെ ഡയറിഡോ ജാൻസി ജെയിംസ് പ്രകാശനം ചെയ്യും. വന്ദന സിംഗിന്റെ 'കുഞ്ഞങ്കിൾ പട്ടണത്തിലേക്ക് വരുന്നു', കെ.റ്റി രാജീവിന്റെ കവിതാ സമാഹാരം 'വേവു കാലം', ഏ.ക്യു മഹ്ദിയുടെ 'കംബോഡിയ ചോര വീണ് ചുവന്ന മണ്ണ്', 'ജോർദ്ദാൻ ചരിത്രവഴികളിലൂടെഎന്നീ പുസ്തകങ്ങളുടെ പ്രകാശനവും നടക്കും. ജോർജ്ജ് ഓണക്കൂർ,അപർണ്ണ എസ് കുമാർ,മഹേഷ് കുമാർ മാണിക്കം എന്നിവർ പങ്കെടുക്കുന്ന ചടങ്ങിൽ ചിത്ര മോഹന്റെ ഓർമ്മകളുടെ പ്രകാശനം ജോയ് വാഴയിൽ നിർവഹിക്കും. പ്രഭാവർമ്മ പുസ്തകം സ്വീകരിക്കും. വി.എച്ച് നിഷാദ് രചിച്ച 'മാസ്‌കുകളുടെ നൃത്തംമധുപാൽ പ്രകാശനം ചെയ്യും.

വിവർത്തന സാഹിത്യത്തെ കുറിച്ച് നടക്കുന്ന പാനൽ ചർച്ച കെ.ബി പ്രസന്ന കുമാർ മോഡറേറ്റ് ചെയ്യും. സുനിൽ ഞാളിയത്ത്ഡോ.രേഷ്മകബനി സി എന്നിവർ ചർച്ചയിൽ പങ്കെടുക്കും. പ്രിയരാജിന്റെ കഥപറച്ചിലും ഷൗക്കത്തിന്റെ വിഷൻ ടോക്കും പുസ്തകോത്സവത്തിൽ ശ്രദ്ധേയമായ പരിപാടികളാണ്.  വൈകിട്ട് കലൈമാമണി ഗോപിക വർമ്മ അവതരിപ്പിക്കുന്ന മോഹിനിയാട്ടം നൃത്താവിഷ്‌ക്കാരവും ഗായകരായ നജീം അർഷാദ്അഭയ ഹിരൺമയിഅനാമിക തുടങ്ങിയവർ പങ്കെടുക്കുന്ന എ.സി.വി ഹൃദയരാഗം മെഗാഷോയും നടക്കും.

പി.എൻ.എക്സ്. 231/2023

 

date