Skip to main content

പോത്തൻകോട് ജംഗ്ഷനിൽ മൾട്ടി ലെവൽ മാർക്കറ്റ് നിർമ്മിക്കും

പോത്തൻകോട് ഗ്രാമപഞ്ചായത്തിൻ്റെ 2022-23 വാർഷിക പദ്ധതിയിലുൾപ്പെടുത്തി പോത്തൻകോട് ജംഗ്ഷനിൽ നാല് നിലകളിൽ ആധുനിക രീതിയിലുള്ള മൾട്ടി ലെവൽ മാർക്കറ്റ് നിർമ്മിക്കും. പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട്  പഞ്ചായത്തിൽ നടന്ന വികസന സെമിനാറിലാണ് തീരുമാനം.  പ്രധാന ജംഗ്ഷനുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാനും, പൊതു ശ്മശാന നിർമ്മാണത്തിനും തുക വകയിരുത്തിയിട്ടുണ്ട്. അതോടൊപ്പം നിരവധി ജനക്ഷേമ- കാർഷിക  പദ്ധതികളും നടപ്പാക്കും. ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ ഫൈസി എ സെമിനാർ ഉദ്ഘാടനം ചെയ്തു. കരട് പദ്ധതിരേഖ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഭിൻ ദാസ് അവതരിപ്പിച്ചു. പ്രാദേശിക വികസനവും, പ്രകൃതി സംരക്ഷണവും, പരിസര ശുചിത്വവും സാധ്യമാക്കാനായി പഞ്ചായത്തില്‍ നടപ്പിലാക്കേണ്ട പദ്ധതികള്‍ സെമിനാറിൽ ചർച്ച ചെയ്തു. പോത്തൻകോട് എം. ടി ഹാളിൽ നടന്ന സെമിനാറിൽ പഞ്ചായത്ത് പ്രസിഡൻ്റ് ടി. അനിൽകുമാർ, വാർഡ് മെമ്പർമാർ, നിർവഹണ ഉദ്യോഗസ്ഥർ, കുടുംബശ്രീ, ആശാ, ഹരിതകർമ്മസേന പ്രവർത്തകർ തുടങ്ങിയവരും പങ്കെടുത്തു.

date