Skip to main content

കറവ പശുക്കൾക്ക് കാലിത്തീറ്റ : ഇടപ്പള്ളി ബ്ലോക്കിൽ ഉദ്ഘാടനം ചെയ്തു

 

ഇടപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്തിൽ നടപ്പാക്കുന്ന കറവ പശുക്കൾക്കുള്ള കാലിത്തീറ്റ വിതരണ പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ട്രീസാ മാനുവൽ നിർവഹിച്ചു. വനിതാവികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ക്ഷീര കർഷകർക്ക് കാലിത്തീറ്റ വിതരണം ചെയ്യുന്നത്. 9.2 ലക്ഷം രൂപയാണ് പദ്ധതിക്കായി ബ്ലോക്ക്‌ പഞ്ചായത്ത്‌ വകയിരുത്തിയിരിക്കുന്നത്. ക്ഷീര സംഘങ്ങൾ വഴിയാണ് കാലിത്തീറ്റ വിതരണം ചെയ്യുന്നത്. വെറ്ററിനറി സർജൻ സാക്ഷ്യപ്പെടുത്തിയ അപേക്ഷയും റേഷൻ കാർഡിന്റെ പകർപ്പും സഹിതം അപേക്ഷകർക്ക് കാലിത്തീറ്റ കൈപ്പറ്റാം. 

മുളവുകാട് ഗ്രാമപഞ്ചായത്തിലെ പനമ്പുകാട് വെറ്ററിനറി സബ് സെന്ററിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.എസ്. അക്ബർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷരായ ലിസി വാര്യത്ത്, വിവേക് ഹരിദാസ്, സ്മിത സ്റ്റാൻലി, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം എം. ആർ മധു, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ അക്വിലിൻ ലോപ്പസ്, മുളവുകാട് വെറ്റനറി സർജൻ ഡോ. ശില്പ രാജ് തുടങ്ങിയവർ പങ്കെടുത്തു.

date