Skip to main content

താലൂക്ക്തല നിക്ഷേപക സംഗമം സംഘടിപ്പിച്ചു

 

ജില്ലാ വ്യവസായ കേന്ദ്രത്തിന്റേയും കൊച്ചി താലൂക്ക് വ്യവസായ ഓഫീസിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച നവസംരംഭകർക്കായുള്ള  നിക്ഷേപക സംഗമം കെ.ജെ മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൊച്ചി കോർപറേഷൻ കൗൺസിലർ ഷീബാ ഡുറോം അധ്യക്ഷത വഹിച്ചു. 

വിവിധ ബാങ്കുകൾ പങ്കെടുത്ത നിക്ഷേപക സംഗമത്തിൽ 142 സംരംഭകർ സംരംഭക നടത്തിപ്പിനുള്ള  3.2 കോടി രൂപയുടെ പദ്ധതികൾ അവതരിപ്പിച്ചു.
വ്യവസായ വകുപ്പിന്റെ വിവിധ പദ്ധതികളുടെ ഭാഗമായി 15  പേർക്ക് ലോൺ അനുവദിച്ചുള്ള കത്തുകൾ കൈമാറി. ചെറുകിട വ്യവസായ സംരംഭങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച ധനകാര്യ സ്ഥാപനങ്ങളെ ചടങ്ങിൽ ആദരിക്കുകയും ചെയ്തു. ചെറുകിട സംരംഭ മേഖലകളിൽ ലഭ്യമാകുന്ന വായ്‌പാ പദ്ധതികൾ, വ്യവസായ വകുപ്പ് നൽകുന്ന വിവിധ സഹായങ്ങൾ എന്നിവയെ കുറിച്ച് യോഗത്തിൽ ചർച്ച ചെയ്തു. 

ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എ നജീബ്, ലീഡ് ബാങ്ക് ജില്ലാ മാനേജർ പി.ഡി മോഹൻ കുമാർ, ഉപജില്ലാ വ്യവസായ ഓഫീസർ ഹേമാ ജോസഫ്, പള്ളുരുത്തി ബ്ലോക്ക് വ്യവസായ വികസന ഓഫീസർ രോഹൻ എം.റെയ്നോൾഡ് എന്നിവർ സംസാരിച്ചു.

date