Skip to main content

ഭിന്നശേഷിക്കാര്‍ക്ക് സഹായവിതരണം അസെസ്മെന്‍റ് ക്യാമ്പ്

 

ഭിന്നശേഷിക്കാര്‍ക്ക് സൗജന്യമായി സഹായ ഉപകരണങ്ങൾ (കൃത്രിമ കാലുകൾ, വീല്‍ ചെയര്‍, മുച്ചക്ര സൈക്കിൾ, ശ്രവണ സഹായി, കാലിപ്പെര്‍, ബ്ലൈന്‍ഡ് സ്റ്റിക്ക്, 18 വയസിനു താഴെ ഉളളവര്‍ക്ക് എം.ആര്‍ കിറ്റ്, ക്രച്ചസ് എന്നിവ സൗജന്യമായി ലഭ്യമാക്കുന്നതിന് അര്‍ഹരായവരെ കണ്ടെത്തുന്നു. എന്‍.സി.എസ്.ഇ നാലാഞ്ചിറ, എ.എല്‍.ഐ.എം.ഒ ബാംഗ്ലൂർ, നാഷ്ണല്‍ സര്‍വ്വീസ് സ്കീം എറണാകുളം, ബി.ആര്‍.സി, അസോസിയേഷന്‍  ഫോര്‍ ദി ഇന്‍റലക്ച്വല്‍ ഡിസേബിൾഡ്, വിദ്യാഭാരതി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍ തുടങ്ങിയവരുടെ സംയുക്ത സഹകരണത്തോടെ അസെസ്മെന്‍റ് ക്യാമ്പ് ജനുവരി 17 മുതല്‍ 18 വരെ സംഘടിപ്പിക്കുന്നു. 17-ന് ഇരുമ്പനം മൃദുലസ്പര്‍ശം സ്പെഷ്യല്‍ സ്കൂൾ, 18ന് സൗത്ത് കളമശേരി വിദ്യാജ്യോതി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് എന്നിവിടങ്ങളില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് മൂന്നു വരെയാണ്  ക്യാമ്പ് സംഘടിപ്പിക്കുന്നത്.

അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നതിന് ഇനി പറയുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി  സഹിതം ക്യാമ്പില്‍ പങ്കെടുക്കണം. 40 ശതമാനമോ അതിലധികമോ വൈകല്യം തെളിയിക്കുന്ന മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ്, ബി.പി.എല്‍ കാര്‍ഡ് അല്ലെങ്കില്‍ മാസവരുമാനം 22,500 രൂപയിൽ താഴെ ആണെന്ന് തെളിയിക്കുന്ന വരുമാന സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട വില്ലേജ് ഓഫീസില്‍ നിന്നോ അല്ലെങ്കില്‍ എം.പി, എം.എല്‍.എ, നഗരസഭാ കൗൺസിലര്‍, പഞ്ചായത്ത് അംഗം എന്നിവരില്‍ ആരുടെയെങ്കിലും കത്ത് ലെറ്റര്‍ പാഡില്‍ സീലോട് കൂടിയത് കൊണ്ടുവരണം. മേല്‍വിലാസം തെളിയിക്കുന്ന രേഖ (റേഷന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി കാര്‍ഡ് /ആധാര്‍ കാര്‍ഡ്), ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയും കൊണ്ടുവരണം. ക്യാമ്പിലൂടെ കണ്ടെത്തുന്നവര്‍ക്ക് തുടര്‍ന്ന് രണ്ട് മാസത്തിനകം സഹായ ഉപകരണങ്ങൾ ലഭ്യമാക്കുന്നു. ഒരു തിരത്തിലുമുളള സാമ്പത്തിക സഹായവും ക്യാമ്പില്‍ ലഭിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങൾക്ക് ഫോൺ 9895544834, 9633693962, 8848019360, 9447590284.

date