Skip to main content

നന്ദിയോട് ഗവ സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ഇന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും

നന്ദിയോട് ഗവ ഹൈസ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് ആര്‍.എം.എസ്.എ ഫണ്ടില്‍ നിന്നുള്ള 70 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് (ജനുവരി 20) രാവിലെ 9.30 ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷയാകുന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് അംഗം മാധുരി പത്മനാഭന്‍, പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ് ശിവദാസ്, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം സി. മധു, പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം സുഷമ മോഹന്‍ദാസ്, ജില്ലാ പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.സി സുബ്രഹ്മണ്യന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം. രാമന്‍കുട്ടി, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സ്വപ്‌നകുമാരി, പി.ടി.എ പ്രസിഡന്റ് ടി.വി.ആര്‍ രതീഷ് എന്നിവര്‍ പങ്കെടുക്കും.

date