Skip to main content

ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം നിർവഹിച്ചു

 

പാഞ്ഞാൾ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിലെ തൊഴുപ്പാടം മുരുകൻ കോവിൽ പരിസരത്തും ഒന്നാം വാർഡിലെ പൈങ്കുളം പടിഞ്ഞാറ്റുമുറി മരുതംങ്കാടും സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം പട്ടികജാതി-പട്ടികവർഗ പിന്നോക്ക വിഭാഗ വികസന ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിച്ചു. ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെയുള്ള വികസന കാഴ്ചപ്പാടാണ് സർക്കാരിന്റേതെന്ന് മന്ത്രി പറഞ്ഞു. 2021 - 22 ലെ എം.എൽ.എ പ്രത്യേക വികസന ഫണ്ട്  വിനിയോഗിച്ചാണ് ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചത്. പാഞ്ഞാൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി തങ്കമ്മ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം കെ ആർ മായ, ബ്ലോക്ക് പഞ്ചായത്ത് അംഗം എ ഇ ഗോവിന്ദൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ കെ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു

date