Skip to main content

ആളൂർ പഞ്ചായത്തിൽ യോഗ പരിശീലനം ആരംഭിച്ചു

 

ആളൂർ പഞ്ചായത്തും ഗവ.ഹോമിയോ ഡിസ്പെൻസറിയും സംയുക്തമായി സൗജന്യ യോഗ പരിശീലന ക്ലാസ് ആരംഭിച്ചു. പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗവ.ഹോമിയോ ഡിസ്പെൻസറിയിലെ യോഗ ഇൻസ്ട്രക്ടറായ സുകുമാരന്റെ നേതൃത്വത്തിലാണ് ക്ലാസ്. പഞ്ചായത്ത് ഹാളിൽ എല്ലാ ദിവസവും രണ്ട് ക്ലാസുകളായാണ് പരിശീലനം. അടുത്ത മാസത്തോടെ പഞ്ചായത്തിലെ 23 വാർഡുകളിലും പദ്ധതി ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജോജോ അറിയിച്ചു.

പരിശീലനത്തിന്റെ ഭാഗമായി 'ജീവിതശൈലിയും രോഗങ്ങളും' വിഷയത്തിൽ ബോധവൽക്കരണ ക്ലാസും നടന്നു. പഞ്ചായത്ത് കുടുംബശ്രീ ഹാളിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജോജോ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രതി സുരേഷ് അധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം എസ് വിനയൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ധിപിൻ പാപ്പച്ചൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി തിലകൻ, വാർഡ് മെമ്പർ മിനി സുധീഷ്, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

date