Skip to main content

കുട്ടികൾക്ക് ട്രാഫിക് അവബോധം:  സ്കൂളുകളിൽ ബോർഡുകൾ ഉയരും

 

കുട്ടികളിൽ ട്രാഫിക് അവബോധം സൃഷ്ടിക്കുന്നതിന് സ്കൂളുകളിൽ ട്രാഫിക് ബോധവൽക്കരണ ബോർഡുകൾ സ്ഥാപിക്കുന്ന പദ്ധതിക്ക് തുടക്കം. ലയൺസ് ക്ലബ്ബുമായി ചേർന്ന് തൃശൂർ സിറ്റി പൊലീസാണ് പദ്ധതിക്ക് തുടക്കമിട്ടത്. കുട്ടികൾക്ക് ഇഷ്ടപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങൾ ട്രാഫിക് സുരക്ഷയെ സംബന്ധിച്ച സന്ദേശം നൽകുന്ന രീതിയിലാണ് ബോർഡുകൾ തയ്യാറാക്കിയിട്ടുള്ളത്. 

തൃശൂർ ഹോളിഫാമിലി ഹൈസ്കൂളിൽ ട്രാഫിക് ബോർഡുകൾ സ്ഥാപിച്ച് സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകൻ പരിപാടി ഉദ്ഘാടനം ചെയ്തു.  കുട്ടികളിൽ ട്രാഫിക് ബോധവൽക്കരണം നടത്തുക വഴി ട്രാഫിക് അപകടങ്ങൾ കുറച്ചുകൊണ്ടുവരിക മാത്രമല്ല, ഉത്തരവാദിത്വവും പൗരബോധവുമുള്ള പുതുതലമുറയെ സൃഷ്ടിച്ചെടുക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. 

തൃശൂർ ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടെയാണ് ബോർഡുകൾ സ്ഥാപിക്കുന്നത്.  ട്രാഫിക് വാരാചരണത്തിന്റെ ഭാഗമായി വിവിധ പൊലീസ് സ്റ്റേഷനുകളുടെ ആഭിമുഖ്യത്തിൽ ഡ്രൈവർമാർക്കായി ട്രാഫിക് ബോധവൽക്കരണ പരിപാടികൾ, വിദ്യാർത്ഥികൾക്കായി ട്രാഫിക് ക്വിസ് മത്സരം, ഡ്രോയിങ്ങ് മത്സരം തുടങ്ങിയവയും സംഘടിപ്പിച്ചു.

date