Post Category
കേരള കർഷക തൊഴിലാളി ക്ഷേമനിധി സിറ്റിംഗ്
കേരള കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംശാദായം സ്വീകരിക്കുന്നതിന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിൽ സിറ്റിംഗ് നടത്തുന്നു. ഫെബ്രുവരി 3ന് മതികലം, 7ന് എളവള്ളി, 9ന് വെങ്കിടങ്ങ് / പാവറട്ടി, 14ന് പടിയൂർ, 16ന് പുത്തൻചിറ, 21ന് ചൂണ്ടൽ/ കണ്ടാണശ്ശേരി, 25ന് താന്ന്യം പഞ്ചായത്തുകളിലാണ് സിറ്റിംഗ് നടത്തുന്നത്. 24 മാസത്തിൽ കൂടുതലുള്ള അംശാദായ കുടിശ്ശിക സിറ്റിങ്ങിൽ സ്വീകരിക്കില്ല. മുൻകൂട്ടി ക്ഷേമനിധി ഓഫീസിൽ അപേക്ഷ നൽകിയവരെ മാത്രമാണ് സിറ്റിംഗിൽ അംഗങ്ങളായി ചേർക്കുന്നത്. പുതിയതായി ചേരുന്നവർ സ്കൂൾ സർട്ടിഫിക്കറ്റ്, ആധാർ, തിരിച്ചറിയൽ കാർഡ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ബാങ്ക് പാസ്ബുക്കിന്റെ ആദ്യത്തെ പേജ് സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും അപേക്ഷയോടൊപ്പം സമർപ്പിക്കണം.
date
- Log in to post comments