Skip to main content

ആട് വളര്‍ത്തല്‍ പരിശീലനം സംഘടിപ്പിച്ചു

 

ആതവനാട് മൃഗസംരക്ഷണ പരിശീലന കേന്ദ്രവും ആതവനാട് ഗ്രാമ പഞ്ചായത്തും സംയുക്തമായി ആട് കര്‍ഷകര്‍ക്ക് വേണ്ടി  ഏകദിന ആട് വളര്‍ത്തല്‍ പരിശീലനം സംഘടിപ്പിച്ചു. പരിശീലനം ആതവനാട് പഞ്ചായത്ത് അസി.സെക്രട്ടറി മുഹമ്മദ് ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. ആതവനാട് വെറ്ററിനറി സര്‍ജന്‍ ഡോ.ഷേണുനാഥ് അദ്ധ്യക്ഷഹ വഹിച്ചു. വളാഞ്ചേരി വെറ്ററിനറി ഹോസ്പിറ്റലിലെ സീനിയര്‍ വെറ്ററിനറി സര്‍ജ്ജന്‍ ഡോ.അബ്ദുല്‍ ഗഫൂര്‍ പൂങ്ങാടന്‍ പദ്ധതി വിശദീകരണം നടത്തി.ആതവനാട് എല്‍.എം.ടി.സി ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.മധു.സി സ്വാഗതവും ഫീല്‍ഡ് ഓഫീസര്‍ പി.ജയന്‍ നന്ദിയും പറഞ്ഞു. ചെരക്കാപറമ്പ മൃഗാശുപത്രിയിലെ വെറ്ററിനറി സര്‍ജ്ജന്‍ ഡോ.സവിത.എ ക്ലാസെടുത്തു. പരിശീലന പരിപാടിയില്‍ ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നായി 40 കര്‍ഷകര്‍ പങ്കെടുത്തു.

date