Skip to main content

ജില്ലാതല  ഔദ്യോഗികഭാഷ ഏകോപന സമിതി പുനഃസംഘടിപ്പിച്ചു

ഭരണരംഗത്ത് മലയാളത്തിന്റെ ഉപയോഗം കാര്യക്ഷമമാക്കുന്നതിനായി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഔദ്യോഗികഭാഷാ ഏകോപന സമിതി പുനഃസംഘടിപ്പിച്ചു. ജില്ലാ കളക്ടര്‍ അധ്യക്ഷനും, ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍) കണ്‍വീനറും ഔദ്യോഗികഭാഷാ വകുപ്പ് പ്രതിനിധി നിരീക്ഷകനുമായിരിക്കും. പി.ഉബൈദുള്ള എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രതിനിധികളായി ഇസ്മായില്‍ മൂത്തേടം, പി.കെ.സി അബ്ദുറഹ്മാന്‍ എന്നിവരും എല്ലാ വകുപ്പുകളിലെയും ജില്ലാതല ഔദ്യോഗികഭാഷാ സമിതി അധ്യക്ഷരും സമിതിയില്‍ അംഗങ്ങളായിരിക്കും. ഈ സമിതിയുടെ നിരീക്ഷണത്തിലായിരിക്കും  ജില്ലയിലെ ഔദ്യോഗികഭാഷാ ഏകോപന സമിതി യോഗങ്ങള്‍ ചേരുക.

date