Skip to main content

ജൂനിയര്‍ റസിഡന്റ് നിയമനം

 

മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ വിവിധ വിഭാഗങ്ങളിലെ ഒഴിവുള്ള ജൂനിയര്‍ റസിഡന്റ് തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍  എം.ബി.ബി.എസ് ബിരുദധാരികളായ ഉദ്യോഗാര്‍ഥികളെ  നിയമിക്കുന്നു. പ്രതിമാസം 52000 രൂപയാണ് വേതനം. പരമാവധി ഒരു വര്‍ഷത്തേക്കാണ് നിയമനം. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്നതിനാവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടുത്തിയ അപേക്ഷകള്‍ ജനുവരി 20 ന് വൈകിട്ട് അഞ്ചിനകം വൃലേെഴോരാ@ഴാമശഹ.രീാ എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കണം. അപേക്ഷയില്‍ മൊബൈല്‍ നമ്പറും, ഇ മെയിലും നിര്‍ബന്ധമായും ഉണ്ടായിരിക്കണം. അധികയോഗ്യതയും പ്രവൃത്തി പരിചയവുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും. ഫോണ്‍: 0483 2764056, 2765056.

 

date