Skip to main content

പാരമ്പര്യേതര ട്രസ്റ്റി നിയമനം

പാലക്കാട്, പട്ടാമ്പി താലൂക്ക്, പട്ടിത്തറ വില്ലേജ് ശ്രീ തിരുവാനിപ്പുറ ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ട്രസ്റ്റികളായി നിയമിക്കുന്നതിന് അര്‍ഹരായ തദ്ദേശവാസികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. ഫെബ്രുവരി 16ന് വൈകീട്ട് 5 നകം തിരൂര്‍ മിനി സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ദേവസ്വം ബോര്‍ഡ് മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ നല്‍കണം. അപേക്ഷ ഫോമിനും വിശദ വിവരങ്ങള്‍ക്കും മലബാര്‍ ദേവസ്വം ബോര്‍ഡ് ഓഫീസിലോ വകുപ്പിന്റെ മഞ്ചേരി ഡിവിഷന്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസിലോ ബന്ധപ്പെടാം.

പൊന്നാനി താലൂക്ക്, പോത്തനൂര്‍ വില്ലേജ് ശ്രീ പോത്തനൂര്‍  ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ട്രസ്റ്റികളായി നിയമിക്കുന്നതിന് അര്‍ഹരായ തദ്ദേശവാസികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. ഫെബ്രുവരി 16ന് വൈകീട്ട് 5 നകം തിരൂര്‍ മിനി സിവില്‍സ്റ്റേഷനിലെ മലബാര്‍ ദേവസ്വം ബോര്‍ഡ് മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ നല്‍കണം. അപേക്ഷ ഫോമിനും വിശദ വിവരങ്ങള്‍ക്കും മലബാര്‍ ദേവസ്വം ബോര്‍ഡ് ഓഫീസിലോ വകുപ്പിന്റെ മഞ്ചേരി ഡിവിഷന്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസിലോ ബന്ധപ്പെടാം.

date