Skip to main content

അവശ കായികതാര പെന്‍ഷന് അപേക്ഷിക്കാം

ജീവിത ക്ലേശമനുഭവിക്കുന്ന മുന്‍ കായികതാരങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന 'അവശ കായികതാരം പെന്‍ഷന്‍' പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കായികരംഗങ്ങളില്‍ ശ്രദ്ധേയമായ സംഭാവന നല്‍കിയവരും ഇപ്പോള്‍ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവരും 60 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ളവരും പ്രതിവര്‍ഷം ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനം ഇല്ലാത്തവരുമായിരിക്കണം അപേക്ഷകര്‍. കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകരിച്ച അന്തര്‍ജില്ലാ സംസ്ഥാനതല സ്‌പോര്‍ട്‌സ് മത്സരങ്ങളില്‍ പങ്കെടുത്തു ഒന്നോ രണ്ടോ, മൂന്നോ സ്ഥാനങ്ങള്‍ നേടിയവരായിരിക്കണം. കളരിപ്പയറ്റ് അഭ്യാസികള്‍ അന്തര്‍ ജില്ലാ/ സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുത്തിരിക്കണം
കായികരംഗത്ത് ലഭിച്ചിട്ടുള്ള സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, വില്ലേജ് ഓഫീസില്‍ നിന്നും ലഭിച്ചിട്ടുള്ള വരുമാന സര്‍ട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം സെക്രട്ടറി കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തീരുവനന്തപുരം -1 എന്ന വിലാസത്തില്‍ ജനുവരി 23 നു മുമ്പായി ലഭിക്കുന്ന വിധം അപേക്ഷിക്കണം. അപേക്ഷയുടെ പകര്‍പ്പ് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറിക്കും നല്‍കണം. അപേക്ഷ ഫോറങ്ങളും വിശദവിവരങ്ങളും, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുകളിലും കേരള സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലും ലഭിക്കും.
 

date