Skip to main content

ചര്‍മ്മമുഴ രോഗ പ്രതിരോധ കുത്തിവെപ്പ് ജില്ലാതല ഉദ്ഘാടനം

ചര്‍മ്മമുഴ രോഗ പ്രതിരോധ കുത്തിവെപ്പ് ജില്ലാതല ഉദ്ഘാടനം ആനക്കയം ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ ജില്ലാപഞ്ചായത്ത്    പ്രസിഡന്റ്    എം.കെ.റഫീഖ  നിര്‍വ്വഹിച്ചു.  ജില്ലയിലെ ക്ഷീരകര്‍ഷകര്‍ അവസരം പരമാവധി ഉപയോഗപ്പെടുത്തി അവരുടെ മുഴുവന്‍ കന്നുകാലികള്‍ക്കും പ്രതിരോധ കുത്തിവെപ്പ് നല്‍കണമെന്നും ജില്ലയില്‍ നിന്നും ഈ മാരകരോഗം തുടച്ചുനീക്കാന്‍ മൃഗസംരക്ഷണ വകുപ്പുമായി കൈകോര്‍ത്ത് സഹകരിക്കണമെന്നും അവര്‍ പറഞ്ഞു. ജില്ലാപഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍     സറീന ഹസീബ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. പി.യു.അബ്ദുല്‍ അസീസ് മുഖ്യപ്രഭാഷണം നടത്തി. ആനക്കയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  അടോട്ട് ചന്ദ്രന്‍  വാക്സിനേഷന്‍ കിറ്റ് ആനക്കയം പഞ്ചായത്തിലെ ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരായ ബിന്ദു,സുല്‍ഫിയ എന്നിവര്‍ക്ക് കൈമാറി.
ചടങ്ങില്‍ ആനക്കയം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിത      മണികണ്ഠന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എം.മുഹമ്മദലി മാസ്റ്റര്‍, ആനക്കയം ഗ്രാമ പഞ്ചായത്ത് അംഗം കെ.എം.അബ്ദുള്‍റഷീദ്,  മൃഗസംരക്ഷണ വകുപ്പ്  ഡെപ്യൂട്ടി ഡയരക്ടര്‍   ഡോ. കെ.ബി പ്രഭാകരന്‍, മൃഗ രോഗ നിയന്ത്രണ പദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. ജോയ്ജോര്‍ജ്ജ്, പി.ആര്‍.ഒ ഡോ.ഹാറൂണ്‍ അബ്ദുല്‍ റഷീദ്, ഡോ.കുഞ്ഞിമൊയ്തീന്‍            ഡോ.സഹീര്‍, ഡോ.വി.എസ് സുശാന്ത് എന്നിവര്‍ പ്രസംഗിച്ചു.
 

date