Skip to main content

മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഡാറ്റ ജേര്‍ണലിസം ശില്പശാല ഫെബ്രുവരി 4 ന്

കേരള മീഡിയ അക്കാദമി ഗൂഗിളിന്റെ സഹകരണത്തോടെ മാധ്യമ പ്രവര്‍ത്തകര്‍ക്കായി ഡാറ്റ ജേണലിസം ഏകദിന  ശില്പശാല സംഘടിപ്പിക്കുന്നു. ഫെബ്രുവരി 4 ന് കേരള മീഡിയ അക്കാദമി ഹാളിലാണ് ശില്പശാല. ഡാറ്റ ജേണലിസം രംഗത്തെ വിദഗ്ദ്ധര്‍ ശില്പശാല നയിക്കും. പങ്കെടുക്കാന്‍ താത്പര്യമുള്ള,  അക്രഡിറ്റേഷന്‍ ഉള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് goo.gle/datadialogue എന്ന ലിങ്കിലൂടെ  രജിസ്റ്റര്‍ ചെയ്യാം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്ക് ആയിരിക്കും പ്രവേശനം.
 

date