Skip to main content

കിസാന്‍ മേള സംഘടിപ്പിച്ചു

ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കാളികാവ് ബ്ലോക്ക് പഞ്ചായത്ത് കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ കിസാന്‍ മേള സംഘടിപ്പിച്ചു. മന്തിപാലസ് ഹാളില്‍ നടന്നപരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ ഉദ്ഘാടനം ചെയ്തു. മേളയില്‍ പഠനക്ലാസ്സുകളും  ചര്‍ച്ചകളും സംഘടിപ്പിച്ചു. കാളികാവ് ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ ഏഴു പഞ്ചായത്തുകളില്‍ നിന്നായി  നൂറോളം കര്‍ഷകര്‍ മേളയില്‍ പങ്കെടുത്തു.
അഗ്രോണമി പ്രൊഫസര്‍ ഡോക്ടര്‍ കെ.ഇ ഉഷ, കൃഷിവകുപ്പ് ഉപഡയരക്ടര്‍ ഗീത ആര്‍ ചന്ദ്രന്‍ എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി. കാളികാവ് ബ്ലോക്കിന് കീഴിലെ മുഴുവന്‍ കൃഷിവകുപ്പ് ഉദ്യോഗസ്ഥരും ജൈവകര്‍ഷകരും മേളയില്‍ പങ്കെടുത്തു.
 

date