Skip to main content

വികസന സെമിനാര്‍ സംഘടിപ്പിച്ചു

ആലങ്കോട് ഗ്രാമപഞ്ചായത്തിലെ ജനകീയാസൂത്രണം 2023-24 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വികസന സെമിനാര്‍ നടന്നു. ചങ്ങരംകുളം ഷൈന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ സിന്ധു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ വി ഷഹീര്‍ അധ്യക്ഷത വഹിച്ചു. കസനകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ മുഹമ്മദ് ഷരീഫ് വികസന കരട് രേഖ അവതരിപ്പിച്ചു. ഭിന്നശേഷിക്കാര്‍ക്ക് ഊന്നല്‍ നല്‍കിയ പതിനൊന്ന് കോടിയുടെ വികസന കരട്പദ്ധതിയാണ് അവതരിപ്പിച്ചത്.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ ആരിഫ നാസര്‍, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രാമദാസ് മാസ്റ്റര്‍, കരുണാകരന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഭിത ടീച്ചര്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സി കെ പ്രകാശന്‍, ഷഹന നാസര്‍, അബ്ദുല്‍ ബഷീര്‍, പഞ്ചായത്ത് അംഗങ്ങളായ ചന്ദ്രമതി, കുഞ്ഞു, അബ്ദുല്‍ മജീദ്, ഹക്കീം പെരുമുക്ക്, ആസിയ, തസ്നി  വിനീത, നിംന, ശശി പൂക്കേപ്പുറത്ത്,വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി വിജയന്‍, കൃഷ്ണന്‍ പാവിട്ടപ്പുറം, കൃഷ്ണന്‍ നായര്‍, പഞ്ചായത്ത് സെക്രട്ടറി ശ്രീജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

പതിനാലാം പഞ്ചവത്സര പദ്ധതി 2023- 24 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി തിരൂര്‍ നഗരസഭ വികസന സെമിനാര്‍ സംഘടിപ്പിച്ചു. സെമിനാറില്‍ നഗര വികസനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നു. ഗതാഗത സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി പുതിയ റോഡുകളും റോഡ് ശൃംഖലകളും നിര്‍മിക്കുക, പ്രാദേശിക സാമ്പത്തിക വികസനവുമായി ബന്ധപ്പെട്ട് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, പാര്‍ക്കിങ് സംവിധാനങ്ങള്‍, സ്റ്റേഡിയം നവീകരണം, നഗര സൗന്ദര്യ വത്കരണം, വനിതകള്‍ക്ക് ഫിറ്റ്‌നെസ് കേന്ദ്രങ്ങള്‍, കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍, കാടായി തോട്, ഓള്‍ഡ് പൊന്നാനി തോട് തുടങ്ങിയവയുടെ സംരക്ഷണം, മാതൃകാ അങ്കണവാടികള്‍, ഭിന്ന ശേഷിക്കാര്‍, കിടപ്പ് രോഗികള്‍ എന്നിവര്‍ക്ക് പ്രത്യേക പദ്ധതികള്‍, സ്വപ്ന നഗരി പദ്ധതി ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തുക, പുതിയ ബസ് സ്റ്റാന്‍ഡ് എന്നിങ്ങനെ നിര്‍ദേശങ്ങളാണ് സെമിനാര്‍ മുന്നോട്ട് വെച്ചത്.
സെമിനാര്‍ നഗരസഭ അധ്യക്ഷ എ.പി നസീമ ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷന്‍ പി. രാമന്‍കുട്ടി, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പി.കെ.കെ.തങ്ങള്‍, സ്ഥിരം സമിതി അധ്യക്ഷരായ ടി. ബിജിത, അഡ്വ. എസ്. ഗിരീഷ്, ഫാത്തിമത് സജ്ന, കെ.കെ.സലാം, സി. സുബൈദ, കെ. ഇബ്രാഹിം ഹാജി, യാസര്‍ പയ്യോളി, വി.ഗോവിന്ദന്‍ കുട്ടി, വി.നന്ദന്‍, നിര്‍മല കുട്ടിക്കൃഷ്ണന്‍, സി.വി. വിമല്‍കുമാര്‍, പി.എ.ബാവ എന്നിവര്‍ സംസാരിച്ചു.

date