Skip to main content

ദേവധാറില്‍ സയന്‍സ് ലാബുകള്‍ക്കായി ജില്ലാ പഞ്ചായത്തിന്റെ 31 ലക്ഷം; മാത് സ് ലാബ് ഉദ്ഘാടനം ചെയ്തു

താനൂര്‍ ദേവധാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ വകയിരുത്തി നവീകരിച്ച കൊമേഴ്സ്, മാത്സ് ലാബുകളുടെ ഉദ്ഘാടനവും  വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫിസിക്സ്, കെമിസ്ട്രി, സുവോളജി , ബോട്ടണി ലാബുകള്‍ 31 ലക്ഷം രൂപ ചെലവില്‍ ഹൈടെക് ആയി നവീകരിക്കുന്നതിന്റെ പ്രവൃത്തി ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ. റഫീഖ നിര്‍വ്വഹിച്ചു.  
 ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ വി.കെ.എം. ഷാഫി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സറീന ഹസീബ് , വിദ്യഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ നസീബ അസീസ് മയ്യേരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. സല്‍മത്ത്, ഗ്രാമ പഞ്ചായത്ത് അംഗം പി. ജ്യോതി, മുന്‍ പ്രിന്‍സിപ്പല്‍ എം. ഗണേശന്‍, പി.ടി.എ പ്രസിഡന്റ് ബാലകൃഷ്ണന്‍ ചുള്ളിയത്ത്, എസ്.എം.സി ചെയര്‍മാന്‍ പി. അബ്ദുല്‍ കരീം, പ്രിന്‍സിപ്പല്‍ വി.പി. അബ്ദുറഹിമാന്‍, ഹെഡ് മിസ്ട്രസ്സ് പി. ബിന്ദു, സ്റ്റാഫ് സെക്രട്ടറി എം. ഹംസ എന്നിവര്‍ പ്രസംഗിച്ചു.
 

date