Skip to main content

വിദ്യാഭ്യാസ ധന സഹായത്തിന് അപേക്ഷിക്കാം

കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍   അംഗത്വമുളള തൊഴിലാളികളുടെ മക്കള്‍ക്ക് 2022-23 വര്‍ഷത്തെ ഡിഗ്രി, പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുളള വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് 2022 മെയ് 31 നു രണ്ട് വര്‍ഷം പൂര്‍ത്തീകരിച്ച് കുടിശ്ശിക കൂടാതെ വിഹിതം അടച്ചു വരൂന്ന തൊഴിലാളികളുടെ മക്കള്‍ക്കാണ് ധനസഹായത്തിന് അര്‍ഹതയുളളത്.
കേരളത്തിലെ ഗവ; അംഗീകൃത സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ അംഗീകൃത ഫുള്‍ടൈം കോഴ്‌സുകളില്‍ ഡിഗ്രി, പി.ജി, പ്രൊഫഷണല്‍ കോഴ്‌സകള്‍, പോളിടെക്‌നിക്ക്, എഞ്ചിനീയറിംഗ്, മെഡിസിന്‍, അഗ്രികള്‍ച്ചര്‍, നേഴ്‌സിംഗ്, പാരാമെഡിക്കല്‍ കോഴ്‌സുകളില്‍ ഉപരിപഠനം നടത്തുന്നവര്‍ക്ക് ധനസഹായത്തിന്  അപക്ഷിക്കാം. അപേക്ഷാ ഫോം 10 രൂപയ്ക്ക് ബോര്‍ഡിന്റെ ഓഫീസുകളില്‍  ലഭിക്കും. അപേക്ഷ വിദ്യാഭ്യാസ സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തി ജനുവരി 31നകം കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ഓഫീസുകളില്‍  നല്‍കണം

 

date