Skip to main content

ഭിന്നശേഷിക്കാർക്ക് സർക്കാർ ക്വാർട്ടേഴ്സ് അനുവദിക്കുന്നതിൽ സംവരണം ഏർപ്പെടുത്താൻ ഉത്തരവ്

 

ഭിന്നശേഷിക്കാരായ സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ഗവൺമെന്റ് ക്വാർട്ടേഴ്സ് അനുവദിക്കുന്ന കാര്യത്തിൽ നിശ്ചിത ശതമാനം പ്രത്യേക സംവരണം ഏർപ്പെടുത്തണമെന്ന് നിർദ്ദേശിച്ച് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച് പഞ്ചാപകേശൻ ഉത്തരവു നൽകി. വയനാട് ജില്ലയിൽ സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ച് ഡിറ്റാച്ച്മെന്റ് ഓഫീസിൽ ജോലി ചെയ്യുന്ന ഭിന്നശേഷിക്കാരിയായ അമ്പിളി എം.ആർ ന് സർക്കാർ ക്വാർട്ടേഴ്സ് അനുവദിക്കുന്ന കാര്യത്തിൽ വലിയ കാലതാമസം ഉണ്ടാകുന്നു എന്ന് പരാതിപ്പെട്ട് സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റിൽ ഫയൽ ചെയ്ത കേസിലാണ് ഉത്തരവ്.

പി.എൻ.എക്സ്. 467/2023

date