Skip to main content

ലിറ്റിൽ കൈറ്റ്സ്'  ജില്ലാ ക്യാമ്പ്  സംഘടിപ്പിച്ചു.

കോട്ടയം: നൂതന സാങ്കേതിക സംവിധാനങ്ങളായ റോബോട്ടിക്സ്, ഐ.ഒ.ടി. മോഡലിംഗ് തുടങ്ങിയവയിൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക്  പരിശീലനം നൽകുന്നതിനായി 'ലിറ്റിൽ കൈറ്റ്സ്' ജില്ലാ ക്യാമ്പ്   മാന്നാനം സെന്റ് എഫ്രേംസ് എച്ച്.എസ്. സ്‌കൂളിൽ സംഘടിപ്പിച്ചു. റോബോട്ടിക് കിറ്റുകൾ ഉപയോഗിച്ച് മുഴുവൻ ഹൈസ്‌ക്കൂൾ - ഹയർ സെക്കൻഡറി കുട്ടികൾക്കും അടുത്ത വർഷം പരിശീലനം നൽകുന്നതോടൊപ്പം  പൊതുജനങ്ങൾക്കായി വിപുലമായ ഡിജിറ്റൽ മീഡിയാ ലിറ്ററസി പരിപാടിയും ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ വഴി നടപ്പാക്കുമെന്ന് ക്യാമ്പ് ഓൺലൈനായി  ഉദ്ഘാടനം ചെയ്തുകൊണ്ട് കൈറ്റ് സി.ഇ.ഒ: കെ. അൻവർ സാദത്ത് പറഞ്ഞു. ഇതിനായി ജില്ലയിലെ സ്‌കൂളുകളിൽ ലഭ്യമായ 612 റോബോട്ടിക്സ് കിറ്റുകൾ പ്രയോജനപ്പെടുത്തുമെന്നും കൈറ്റ് സി.ഇ.ഒ. പറഞ്ഞു.
ആൻഡ്രോയ്ഡ് മൊബൈൽ ആപ് നിർമാണം, ചേയ്സർ എൽ.ഇ.ഡി ,സ്്മാർട്ട് ഡോർബെൽ, ഓട്ടോമാറ്റിക് ലെവൽ ക്രോസ്, ലൈറ്റ് ട്രാക്കിംഗ് സോളാർ പാനൽ, മാജിക് ലൈറ്റ് തുടങ്ങിയവയുടെ നിർമാണവും വിവിധ ആവശ്യങ്ങൾക്ക്  ഐ.ഒ.ടി   ഉപകരണങ്ങൾ തയാറാക്കലും വസ്തുക്കളുടെ ത്രിമാന രൂപം കമ്പ്യൂട്ടറിൽ സൃഷ്ടിക്കുന്ന പരിശീലനം  എന്നിവയാണു ക്യാമ്പിൽ ഉൾപ്പെടുത്തിയിരുന്നത്. ത്രിഡി അനിമേഷൻ സോഫ്റ്റ്‌വേർ   ആയ  ബ്ലെൻഡർ ഉൾപ്പെടെ പൂർണമായും സ്വതന്ത്ര സോഫ്റ്റ്‌വേർ ഉപയോഗിച്ചാണ് പരിശീലനം.

date