Skip to main content

ബാങ്ക് ലോണ്‍ അദാലത്ത് 17 മുതല്‍

കണ്ണൂര്‍ താലൂക്കിലെ റവന്യൂ റിക്കവറി നേരിടുന്ന വിവിധ വില്ലേജ് പരിധിയിലെ ബാങ്ക് ലോണ്‍ കുടിശ്ശികക്കാര്‍ക്കായി ഫെബ്രുവരി 17, 20, 21, 25 തീയതികളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് മണി വരെ അദാലത്ത് നടത്തുന്നു. തീയതി, സ്ഥലം, ഉള്‍പ്പെടുന്ന വില്ലേജുകള്‍ എന്ന ക്രമത്തില്‍.
ഫെബ്രുവരി 17 - കണ്ണൂര്‍ താലൂക്ക് ഓഫീസ്: കണ്ണൂര്‍ 1, കണ്ണൂര്‍ 2, പള്ളിക്കുന്ന്, പുഴാതി, എളയാവൂര്‍, വലിയന്നൂര്‍, മുണ്ടേരി, കാഞ്ഞിരോട്, കണ്ണപുരം, ചെറുകുന്ന്, പാപ്പിനിശ്ശേരി, കല്ല്യാശ്ശേരി.
20 - പുതിയതെരു വ്യാപാരി വ്യവസായി ഏകോപന സമിതി ഹാള്‍: നാറാത്ത്, അഴീക്കോട് സൗത്ത്, അഴീക്കോട് നോര്‍ത്ത്, വളപട്ടണം, കണ്ണാടിപ്പറമ്പ്, ചിറക്കല്‍.
21 - എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയം (ചാല): ചെമ്പിലോട്, എടക്കാട്, മുഴപ്പിലങ്ങാട്, അഞ്ചരക്കണ്ടി, കടമ്പൂര്‍, മക്രേരി, മാവിലായി, ഇരിവേരി, ചേലോറ.
25 - മാട്ടൂല്‍ പഞ്ചായത്ത് ഹാള്‍: മാട്ടൂല്‍.

date