Skip to main content

രേഖകൾ ഹാജരാക്കണം

കേരള കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ് തിരുവനന്തപുരം ജില്ലാ ഓഫീസിൽ അംഗങ്ങളായി 60 വയസ്സ് പൂർത്തീകരിച്ച് 2017 വരെ അതിവർഷാനുകൂല്യത്തിനുള്ള അപേക്ഷ സമർപ്പിച്ചിരിക്കുന്നവരിൽ അംഗത്വ നമ്പർ, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക്, റേഷൻ കാർഡ് എന്നീ രേഖകളുടെ പകർപ്പുകളും അംഗങ്ങളുടെ ഫോൺ നമ്പറും  ഹാജരാക്കാത്തവർ , ഓഫീസിൽ നേരിട്ട് സമർപ്പിക്കുകയോ , കേരള കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ്, ദീപ, എം.ആർ.എ 19, മഞ്ചാടിവിള ലൈൻ, വൈലോപ്പിള്ളി സംസ്‌കൃതി ഭവനു സമീപം, നന്തൻകോട്,  കവടിയാർ.പി.ഒ., തിരുവനന്തപുരം, പിൻ - 695003 എന്ന വിലാസത്തിൽ അയക്കുകയോ ചെയ്യണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. പേരിലോ അഡ്രസിലോ വ്യത്യാസമുള്ളവർ വൺ ആൻഡ് സെയിം സർട്ടിഫിക്കറ്റും ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471 2729175

date