Skip to main content

ജില്ലാ ജയിലിൽ ഡോബർമാ൯, ലാബ്രഡോർ, ജർമ൯ ഷെപ്പേഡ് ലേലം

കാക്കനാടുള്ള ജില്ലാ ജയിലിൽ മൂന്നര വയസ് പ്രായമുള്ള ഡോബർമാ൯, ലാബ്രഡോർ റിട്രീവർ, ജർമ൯ ഷെപ്പേഡ് വളർത്തുനായ്ക്കൾ ലേലത്തിന്. ഫെബ്രുവരി 17 വെള്ളിയാഴ്ച വൈകിട്ട് മൂന്നിനാണ് ലേലം.

കെന്നൽ ക്ലബ്ബിൻറെ രജിസ്ട്രേഷനും ഹെൽത്ത് കാർഡുമുള്ള നായ്ക്കൾക്ക് കൃത്യമായി വാക്സിനേഷൻ നടത്തിയിട്ടുണ്ടെന്ന് സൂപ്രണ്ട് അഖിൽ എസ്. നായർ അറിയിച്ചു. താൽപര്യമുള്ളവർക്ക് ഓഫീസ് സമയത്ത് ജില്ലാ ജയിലിൽ നേരിട്ടെത്തി നായ്ക്കളെ പരിശോധിക്കാം.

നേരിട്ട് ലേലത്തിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്ക് എറണാകുളം ജില്ലാ ജയിൽ സൂപ്രണ്ടിന്റെ പേരിൽ സീൽഡ് കവറിൽ ലേലത്തുക രേഖപ്പെടുത്തി വെള്ളിയാഴ്ച മൂന്നു മണിക്ക് മുമ്പ് കിട്ടുന്ന തരത്തിൽ അയക്കാം. ലേലം ഉറപ്പിച്ചാൽ ഉടനെ നായ്ക്കളെ കൊണ്ടുപോകാം.

ഡോബർമാന് 30 കിലോഗ്രാമും ലാബ്രഡോറിനും ജർമ൯ ഷെപ്പേഡിനും 20 കിലോഗ്രാം വീതവുമാണ് തൂക്കം. കൂടുതൽ വിവരങ്ങൾക്ക് 04842428520

date