Skip to main content
യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം (YIP)5.0  ഡിപ്പാർട്ട് മെന്റൽ ജില്ലാ ശില്പശാല  തൃശൂർ അശോക ഇന്‍ - ൽ വെച്ച് സബ് കലക്ടർ മുഹമ്മന്ദ് ഷഫീക്കിന്റെ അദ്ധ്യഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ്  മാസ്റ്റർ  ഉദ്ഘാടനംചെയ്തു  ചെയ്ത് സംസാരിക്കുന്നു

യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാമിന് തുടക്കം.

കെഡിസ്കിന്റെ ആഭിമുഖ്യത്തിൽ ഐ സി ടി അക്കാദമി ഓഫ് കേരളയുടെയും കേരള സ്റ്റാർട്ട് അപ്പ് മിഷന്റെയും സഹകരണത്തോടെ സർക്കാർ വകുപ്പുകൾക്കും വിദ്യാർത്ഥികൾക്കുമായി സംഘടിപ്പിക്കുന്ന യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാമിന് (വൈ ഐ പി) തുടക്കമായി. വിവിധ മേഖലകളും സർക്കാർ വകുപ്പുകളും ആയി ബന്ധപ്പെട്ട പ്രശ്നങ്ങളും പ്രയാസങ്ങളും തിരിച്ചറിയുന്നതിനും പരിഹാരം നിർദേശിക്കുന്നതിനുമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

രണ്ടുദിവസങ്ങളിലായി തൃശൂർ അശോക ഇന്നിൽ നടക്കുന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു. ഭയമില്ലാതെ യുക്തിസഹമായ ചോദ്യങ്ങൾ ചോദിയ്ക്കാൻ കഴിയുന്ന തലമുറയെ വാർത്തെടുക്കാൻ കഴിയണമെന്ന് ഡേവിസ് മാസ്റ്റർ പറഞ്ഞു. കുടിവെള്ളം പോലും മലിനമാകുന്ന കാലത്ത് പ്രശ്നങ്ങൾ തിരിച്ചറിയുന്നതിനോടൊപ്പം പരിഹാരം കണ്ടെത്താനും കഴിയേണ്ടതുണ്ട്. കേരളം വിഭവങ്ങൾ കയറ്റുമതി ചെയ്യുന്ന പ്രദേശമാണ്. വിദഗ്ധർ വിദേശത്തേക്ക് പോകുന്നത് തടയാനും അവർക്ക് ഇവിടെ തന്നെ അവസരങ്ങൾ നൽകാനും കഴിയേണ്ടതുണ്ടെന്നും പി കെ ഡേവിസ് മാസ്റ്റർ പറഞ്ഞു.

സബ് കളക്ടർ മുഹമ്മദ് ഷഫീഖ് അധ്യക്ഷനായി. വൈദ്യരത്നം ആയുർവേദ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ കെ പി അഞ്ജു, നൈപുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്റ് ടെക്നോളജി അസിസ്റ്റന്റ് പ്രൊഫസർ സാം ജോസ്, ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് അസിസ്റ്റന്റ് പ്രൊഫസർ ഒ രാഹുൽ മനോഹർ, ശ്രീപതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്റ് ആൻഡ് ടെക്നോളജി അസിസ്റ്റന്റ് പ്രൊഫസർ കെ ശ്രീകാന്ത് എന്നിവർ സംസാരിച്ചു. ജിബിൻ ജോസ് സ്വാഗതവും രാജശ്രീ നന്ദിയും പറഞ്ഞു.

date