Skip to main content

കെ ടെറ്റ് സർട്ടിഫിക്കറ്റ് പരിശോധന

തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയിൽ വരുന്ന പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസ്, തൈക്കാട് ഗവ​​ൺമെന്റ് മോഡൽ ബി.എച്ച്.എസ്.എസ്, തിരുവനന്തപുരം എസ്.എം.വി എച്ച്.എസ്.എസ്, കോട്ടൻഹിൽ ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ് എന്നീ സ്‌കൂളുകളിൽ നടത്തിയ കെ ടെറ്റ് 2022 ഒക്ടോബർ പരീക്ഷയിൽ വിജയികളായവരുടെ യോഗ്യത സർട്ടിഫിക്കറ്റ് പരിശോധന ഫെബ്രുവരി 21 മുതൽ 25 വരെ രാവിലെ 10 മുതൽ ഉച്ചക്ക് 2 വരെ തിരുവനന്തപുരം എസ്എംവി മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടത്തും. അർഹരായവർ കെ ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ്, മാർക്ക് ലിസ്റ്റ്, യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ഒബിസി കാറ്റഗറിയിൽ മാർക്ക് ഇളവിന് അർഹതയുള്ളവർ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്/ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് എന്നിവ സഹിതം 21ന് – കാറ്റഗറി I,II,  22ന് കാറ്റഗറി II, III, 23ന് – കാറ്റഗറി III, IV, 24ന് – കാറ്റഗറി I,II, 25ന് – കാറ്റഗറി III, IV  എന്നീ തീയതികളിൽ സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാകണം. ഡി എൽ എഡ്, ബി എഡ് എന്നിവയുടെ അസൽ/ പ്രൊവിഷണൽ സർട്ടിഫിക്കറ്റ് ഇല്ലാത്തവർ അതു ലഭ്യമായതിന് ശേഷം സർട്ടിഫിക്കറ്റ് പരിശോധന നടത്തിയാൽ മതിയാകുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.

പി.എൻ.എക്സ്. 869/2023

date