Skip to main content

ഏന്തീന്‍ കുട്ടി ഹാജി റോഡ് മന്ത്രി ഉദ്ഘാടനം ചെയ്തു

തീരദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് 32.50 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ നിറമരുതൂര്‍ പഞ്ചായത്തിലെ ഏന്തീന്‍കുട്ടി ഹാജി റോഡിന്റെ ഉദ്ഘാടനം മന്ത്രി വി.അബ്ദുറഹിമാന്‍ നിര്‍വഹിച്ചു. കെ സജിമോള്‍ അധ്യക്ഷത വഹിച്ചു.
  219 മീറ്റര്‍ നീളത്തില്‍ കോണ്‍ക്രീറ്റും, 150 മീറ്ററോളം വാഹനം മുകളിലൂടെ കൊണ്ടുപോകാവുന്ന ഓവുചാലുകളുടെ പ്രവൃത്തിയുമാണ് പൂര്‍ത്തിയായത്.
     വി ആര്‍ അര്‍ജുന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി പി സൈതലവി, കെ പ്രേമ, ആബിദ, പി വിനേശന്‍, കെ ഷെരീഫ്, കെ ദാസന്‍ എന്നിവര്‍ സംസാരിച്ചു.

date