Skip to main content

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പഠന മുറി നിര്‍മ്മാണ ധനസഹായത്തിന് അപേക്ഷിക്കാം

                                 
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ നടപ്പ് സാമ്പത്തിക വര്‍ഷത്തെ പ്രൊജക്ടായ  പട്ടിക ജാതി  വിദ്യാര്‍ത്ഥികള്‍ക്കുള്ള  പഠന മുറി ധനസഹായത്തിന്  അപേക്ഷ ക്ഷണിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഗ്രാമപഞ്ചായത്ത് പരിധിയില്‍  താമസിക്കുന്ന  പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ക്കാണ് പഠന മുറി  നിര്‍മ്മാണത്തിന്  അര്‍ഹത ഉണ്ടായിരിക്കുക. സര്‍ക്കാര്‍/എയ്ഡഡ്/ സ്‌പെഷ്യല്‍ /ടെക്‌നിക്കല്‍/ സ്‌കുളുകളിലും കേന്ദ്രീയ വിദ്യാലയങ്ങളിലം 5 മുതല്‍ 12 വരെ പഠിക്കുന്നവര്‍ക്ക്  അപേക്ഷിക്കാം.  നിലവില്‍ താമസിക്കുന്ന വീടിന്റെ  ആകെ വിസ്തീര്‍ണ്ണം 800 സ്‌ക്വയര്‍ ഫീറ്റില്‍ കൂടരുത്. അപേക്ഷയോടൊപ്പം ജാതി, വരുമാനം, സ്ഥാപന മേധാവിയുടെ സര്‍ട്ടിഫിക്കറ്റ്, വീടിന്റെ വിസ്തീര്‍ണ്ണം, വീടിന്റെ ഉടമസ്ഥത, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നും പഠന മുറി ധനസഹായം ലഭിച്ചിട്ടില്ലെന്ന സാക്ഷ്യപത്രം എന്നീ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം  മെയ് 25നകം  കാഞ്ഞങ്ങാട് ബ്ലോക്ക് പട്ടികജാതി ജാതി വികസന ഓഫീസില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഗ്രാമ പഞ്ചായത്തിലെ  പട്ടിക ജാതി പ്രൊമോട്ടര്‍മാരുമായോ കാഞ്ഞങ്ങാട് ബ്ലോക്ക് പട്ടിക ജാതി വികസന ഓഫീസുമായോ ബന്ധപ്പെടണം.

 

date