Skip to main content

അങ്കണവാടി വർക്കർ/ഹെൽപ്പർ

ചാഴൂർ പഞ്ചായത്തിൽ സ്ഥിരതാമസക്കാരായ വനിതകളിൽനിന്ന് അങ്കണവാടി വർക്കർ, ഹെൽപ്പർമാരുടെ  അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ അന്തിക്കാട് ശിശുവികസന ഓഫീസറുടെ കാര്യാലയത്തിൽ മെയ്‌ 30 വൈകുന്നേരം 5 മണിക്കുള്ളിൽ ലഭിക്കണം. വർക്കർ നിയമനത്തിന് പത്താംതരം പാസ്സാകണം. ഹെൽപ്പർ നിയമനത്തിന് അപേക്ഷിക്കുന്നവർ പത്താംതരം പാസാകാത്തവരും മലയാളം എഴുതാനും വായിക്കാനും കഴിയുന്നവരും ആകണം. അപേക്ഷകർ 18നും 46നും ഇടയിൽ പ്രായപരിധി ഉള്ളവർ ആയിരിക്കണം. 
ഫോൺ : 0487 2638800

date