Skip to main content

പഠനസഹായം

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ളവരുടെ മക്കളില്‍ ഒന്നാം ക്ലാസ്, എല്‍.കെ.ജി ക്ലാസുകളില്‍ 2023-24 അധ്യയന വര്‍ഷത്തിലേക്ക് അഡ്മിഷന്‍ എടുത്തിട്ടുള്ള കുട്ടികള്‍ക്ക് പഠനസഹായമായി 500 രൂപ നല്‍കും. അര്‍ഹരായ കോഴിക്കോട്, വയനാട് ജില്ലകളിലെ അംഗങ്ങള്‍ വെള്ളകടലാസില്‍ തയ്യാറാക്കിയ അപേക്ഷ, അഡ്മിഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്/ സാക്ഷ്യപത്രം, ക്ഷേമനിധി കാര്‍ഡ്, പാസ്സ്ബുക്ക്, ആധാര്‍, ബാങ്ക് അക്കൗണ്ട് പാസ്സ്ബുക്ക് എന്നിവ സഹിതം മേയ് 24 നകം കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡ് കോഴിക്കോട് റീജിയണല്‍ ഓഫീസില്‍ എത്തിക്കണം. ഫോണ്‍: 04952 378480.

date