Skip to main content

ലൈഫ് മിഷനിൽ ഡെപ്യൂട്ടേഷൻ ഒഴിവ്

 

കോട്ടയം:ലൈഫ് മിഷൻ അന്യത്ര സേവന വ്യവസ്ഥയിൽ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർമാരെ നിയമിക്കുന്നതിനു അപേക്ഷ ക്ഷണിച്ചു.തദ്ദേശ സ്വയം ഭരണ വകുപ്പിൽ ഗസറ്റഡ് തസ്തികയിലുള്ള വികസന-ക്ഷേമ പ്രവർത്തനങ്ങളിൽ പ്രത്യേക താല്പര്യമുള്ള ജീവനക്കാർക്ക് അപേക്ഷിക്കാം.നിശ്ചിത മാതൃകയിലുള്ള എൻ. ഓ. സി സഹിതമുള്ള അപേക്ഷ മേയ്‌ 31 ന് വൈകിട്ട് അഞ്ച് മണിക്കകം ലൈഫ് മിഷന്റെ സംസ്ഥാന ഓഫീസിൽ സമർപ്പിക്കണം .ഫോൺ :0471 2449939,2335524

date