Skip to main content

ജവഹർ നവോദയ :ലാറ്ററൽ എൻട്രി ടെസ്റ്റ്‌

 

കോട്ടയം : വടവാതൂർ ജവഹർ നവോദയ വിദ്യാലയത്തിൽ 2023-24 വർഷം പതിനൊന്നാം ക്ലാസ്സിൽ ഒഴിവ് വരാനിടയുള്ള സീറ്റുകളിലേക്ക് ലാറ്ററൽ എൻട്രി സെലക്ഷൻ ടെസ്റ്റ്‌ നടത്തുന്നതിന് യോഗ്യരായ വിദ്യാർത്ഥികളിൽ നിന്ന് ഓൺലൈൻ  അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ജില്ലയിലെ ഏതെങ്കിലും ഗവണ്മെന്റ് / ഗവണ്മെന്റ് അംഗീകൃത സ്കൂളിൽ 2023 അധ്യയന വർഷം പത്താം ക്ലാസ്സിൽ പഠിച്ചവരും 2006 ജൂൺ ഒന്നിനും 2008 ജൂലൈ 31നും ഇടയിൽ( രണ്ടു തീയതികളും ഉൾപ്പെടെ )ജനിച്ചവരും ആയിരിക്കണം. പരീക്ഷ തീയതി ജൂലൈ 22. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ്‌ 31.വെബ്സൈറ്റ് :www.navodaya.gov.in ഫോൺ :0481-2578402

date