Skip to main content
Ration card

കരുതലും  കൈത്താങ്ങും  അദാലത്ത്: വീട്ടമ്മയ്ക്ക് ആശ്വാസമായി മുൻഗണനാ  റേഷൻകാർഡ്

 

കരുതലും കൈത്താങ്ങും കൊച്ചി താലൂക്കുതല  അദാലത്തിൽ തൊഴിലുറപ്പ്  തൊഴിലാളിയായ വീട്ടമ്മയുടെ  പരാതിയിൽ അടിയന്തര  നടപടി. നായരമ്പലം, മാനാട്ടുപറമ്പ്, തൂമ്പുക്കൽ വീട്ടിൽ പാർവതി  ആനന്ദകുമാർ മുൻഗണനാ വിഭാഗം റേഷൻ കാർഡ് അനുവദിക്കണം എന്ന അപേക്ഷയുമായാണ്  അദാലത്തിൽ  എത്തിയത്.

അപേക്ഷ പരിഗണിച്ച മന്ത്രി പി. രാജീവ്‌ ആവശ്യമായ നടപടികൾ സ്വീകരിച്ച് റേഷൻ കാർഡ് അനുവദിക്കാൻ  ഉദ്യോഗസ്ഥരോട് നിർദേശിച്ചു.
തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വേഗത്തിൽ നടപടികൾ പൂർത്തിയാക്കി റേഷൻ  കാർഡ് അനുവദിക്കുകയായിരുന്നു.

ഭർത്താവും മകനും  അടങ്ങുന്ന 
നിർധന കുടുംബമാണ് പരാതിക്കാരിയുടേത്. പ്രായാധിക്യം മൂലം ഭർത്താവിന് ജോലിക്ക് പോകാൻ കഴിയാത്ത  അവസ്ഥയിലാണ്. ഈ  സാഹചര്യത്തിൽ  മുൻഗണനാ റേഷൻ  കാർഡ് ലഭിക്കുന്നത്  കുടുംബത്തെ സംബന്ധിച്ച് ഏറെ  ആശ്വാസമാണ്. പല വിധ ശ്രമങ്ങൾക്കൊടുവിലാണ് ഇവർ കരുതലും കൈത്താങ്ങും അദാലത്തിൽ  എത്തുന്നതും പ്രശ്നം പരിഹരിക്കപ്പെടുന്നതും.

date