Skip to main content

സൗജന്യ സേവനം ലഭിച്ചത് നാലായിരത്തിലധികം പേര്‍ക്ക്; എൻ്റെ കേരളം സേവന സ്റ്റാളുകൾ വൻഹിറ്റ്

എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയിൽ വൻ ഹിറ്റായി സേവന സ്റ്റാളുകൾ. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായ എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേളയിൽ 4547 പേരാണ് വിവധ സേവനങ്ങള്‍ പ്രയോജനപ്പെടുത്തിയത്. സേവനങ്ങൾ സൗജന്യമായിരുന്നതും  തല്‍സമയമായി പരിഹരിക്കാൻ കഴിഞ്ഞതും സേവന സ്റ്റാളുകളെ ഹിറ്റാക്കി.

ഏറ്റവും അധികം ആളുകൾ എത്തിയത് അക്ഷയയുമായി ബന്ധപ്പെട്ട സേവനത്തിനാണ്. 1508 അപേക്ഷകളാണ് ഇവിടെ പരിഹരിച്ചത്. 1068 പേരാണ് ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട  സേവനങ്ങൾക്കായി മേളയിൽ എത്തിയത്.

ആധാർ കാർഡ് എടുക്കുന്നതിനും തെറ്റുതിരുത്തുന്നതിനും മേളയിലെ അക്ഷയ കേന്ദ്രത്തിൽ സൗകര്യമുണ്ടായിരുന്നു. ആധാറിലെ മൊബൈൽ നമ്പർ പുതുക്കൽ, അഞ്ച് വയസിലും 15 വയസിലുമുള്ള നിർബന്ധിത ആധാർ പുതുക്കൽ തുടങ്ങി 14 സർക്കാർ വകുപ്പുകളുടെ വിവിധ സേവനങ്ങൾ ആണ് സൗജന്യമായി എന്റെ കേരളം മേളയിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കിയത്.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ സ്റ്റാളിൽ രജിസ്ട്രേഷൻ പുതുക്കൽ, സീനിയോറിറ്റി പുനസ്ഥാപിക്കൽ, സ്വയം തൊഴിൽ, കരിയർ ഗൈഡൻസ്, വൊക്കേഷണൽ ഗൈഡൻസ് സംബന്ധിച്ച വിവരങ്ങൾ എന്നീ സേവനങ്ങളാണ് നൽകിയത്.

പുരപ്പുറ സൗരോർജ്ജ പദ്ധതിക്ക് വേണ്ടിയുള്ള രജിസ്ട്രേഷൻ, വൈദ്യുതി കണക്ഷനുള്ള അപേക്ഷ, വൈദ്യതി ബില്ല് പേയ്‌മെന്റ് തുടങ്ങിയവയാണ് കെ.എസ്.ഇ.ബി സ്റ്റാളിൽ സ്വീകരിച്ചത്. യുണീക്ക് ഹെൽത്ത് ഐ.ഡി രജിസ്ട്രേഷൻ, യുണീക്ക് ഡിസെബിലിറ്റി ഐ.ഡി രജിസ്ട്രേഷൻ തുടങ്ങിയ നിരവധി സേവനങ്ങളാണ് ആരോഗ്യ വകുപ്പിന്റെ സ്റ്റാളിലുണ്ടായിരുന്നത്.

എ. ഐ. എം. എസ് പോർട്ടൽ രജിസ്ട്രേഷൻ, സ്മാം, പിഎം കിസ്സാൻ പദ്ധതി ആനുകൂല്യങ്ങൾക്കുള്ള അപേക്ഷ, സംശയനിവാരണം എന്നിവ കൃഷിവകുപ്പിന്റെ സേവനങ്ങളിൽ ഉൾപ്പെടുന്നു. രജിസ്ട്രേഷൻ, ഇ-സ്റ്റാമ്പിങ്, സോഷ്യൽ രജിസ്ട്രേഷൻ, സ്പെഷ്യൽ മ്യാരേജ് തുടങ്ങിയവയെ കുറിച്ചുള്ള  സംശയ നിവാരണത്തിനായി, മേളയിലെ രജിസ്ട്രേഷൻ വകുപ്പിന്റെ സ്റ്റാളും സജ്ജമായിരുന്നു.

date