Skip to main content

കഴക്കൂട്ടം മണ്ഡലത്തിൽ ജോബ് ഫെസ്റ്റ്

തൊഴിലന്വേഷകർക്ക് അവസരമൊരുക്കി കഴക്കൂട്ടം മണ്ഡലത്തിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ ജോബ് ഫെസ്റ്റ് സംഘടിപ്പിച്ചു. കഴക്കൂട്ടം അൽസാജ് കൺവെൻഷൻ സെന്ററിൽ നടന്ന ജോബ് ഫെസ്റ്റ് ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഉദ്ഘാടനം ചെയ്തു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.

സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് നടന്ന തൊഴിൽ മേളയിൽ 161 പേർക്ക് സ്‌പോട്ട് സെലക്ഷൻ ലഭിച്ചു. 997 പേരെ തുടർ അഭിമുഖങ്ങൾക്കായി കമ്പനികൾ ക്ഷണിച്ചതായി എം.എൽ.എ അറിയിച്ചു. 1,463 പേർ ഉദ്യോഗാർത്ഥികളാണ് തൊഴിൽ മേളയുടെ ഭാഗമായത്. ഐ.ടി, മാനേജ്‌മെന്റ്, ബി.പി.ഒ, ഡിജിറ്റൽ മാർക്കറ്റിംഗ്,  ഹോസ്പിറ്റാലിറ്റി, സെയിൽസ് ആൻഡ് മാർക്കറ്റിംഗ് തുടങ്ങിയ മേഖലകളിൽ നിന്നായി 110 കമ്പനികൾ പങ്കെടുത്തു. അദാനി പോർട്ട്, ജെൻ റോബോട്ടിക്സ്, ലുലു ഗ്രൂപ്പ്, അലയൻസ് സർവീസസ്, ടാറ്റ എലക്‌സി തുടങ്ങിയ പ്രമുഖ കമ്പനികളാണ് പങ്കെടുത്തത്.

date