Skip to main content

പാടിയും പറഞ്ഞും ഊരാളി, ആസ്വാദനത്തിൽ ആറാടി നിശാഗന്ധി

എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയുടെ സമാപന ദിവസം നിശാഗന്ധിയിൽ പാടിയും പറഞ്ഞും തകർത്താടി ഊരാളി ബാൻഡ്. എന്റെ കേരളം മെഗാ പ്രദർശന മേളയുടെ ഭാഗമായുള്ള മാധ്യമ അവാർഡ് വിതരണത്തിന് ശേഷം നിശാഗന്ധിയുടെ വേദിയിലേക്ക് പാട്ട് പാടി നടന്നെത്തിയ ഊരാളി ടീം കാണികളെ ആസ്വാദനത്തിന്റെ കൊടുമുടിയിലെത്തിച്ചു. പരിപാടിയുടെ ആദ്യാവസാനം വരെ നിലയ്ക്കാത്ത കരഘോഷമാണ് സദസ്സിൽ മുഴങ്ങിയത്.
കണ്ടു ശീലിച്ച സംഗീത പരിപാടികളിൽ നിന്നും വ്യത്യസ്തമായി പാട്ടും പൊരുളും കൂത്തും ഇടകലർത്തിയുള്ള അവതരണം  മുഖ്യ ആകർഷണമായി. പാട്ടിനൊപ്പം സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളെ കഥകളാക്കി പറഞ്ഞു കൊണ്ടായിരുന്നു ഊരാളി സംഘത്തിന്റെ അവതരണം. മലയാളം, തമിഴ് തുടങ്ങിയ ഭാഷകളിലുള്ള പാട്ടുകളിൽ ബാൻഡിന്റെ മുഖ്യ ആകർഷണമായ "ഒന്നാം നാൾ" എന്ന ഗാനവും ഉണ്ടായിരുന്നു. ഷാജി ഊരാളിയുടെ വരികൾക്ക് മാർട്ടിൻ, ജോസ്സി, അർജുൻ, സജി, സുധീഷ് എന്നിവർ ശബ്ദവും താളവുമായി നിശാ ഗന്ധിയിൽ ആടിതിമിർത്തു.

date