Skip to main content

കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് കുടിശിക നിവാരണം മേയ് 31 വരെ

കോട്ടയം: കേരള കർഷക തൊഴിലാളി ക്ഷേമ നിധി ബോർഡിൽ 24 മാസത്തിൽ കൂടുതൽ കുടിശ്ശിക വരുത്തി അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികൾക്ക് അംശാദായ തുക അടച്ച് അംഗത്വം പുനസ്ഥാപിക്കാനുള്ള സമയം മേയ് 31 ന് അവസാനിക്കും. കുടിശ്ശിക വരുത്തിയ അംഗങ്ങൾക്ക് അംശാദായ കുടിശ്ശിക നാഗമ്പടത്തെ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസിൽ അടച്ച് അംഗത്വം പുനസ്ഥാപിക്കാം. ഫോൺ:0481 2585604

date