Skip to main content

വഴിയരികില്‍ മാലിന്യം നിക്ഷേപിച്ചതിന് പിഴ ചുമത്തി

വടശേരിക്കര ഗ്രാമപഞ്ചായത്തില്‍ മണിയാര്‍ വാര്‍ഡില്‍ മണിയാര്‍ കൊടുമുടി പള്ളിപടി റോഡിന് സമീപം അനധികൃതമായി മാലിന്യം നിക്ഷേപിച്ച നിരിക്കുഴിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്  ഗ്രാമപഞ്ചായത്ത് സെക്രട്ടറി 10000 രൂപ പിഴ ചുമത്തി. വരും ദിവസങ്ങളില്‍ ഇത്തരത്തില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെയും പ്ലാസ്റ്റിക് മാലിന്യം യൂസര്‍ഫീ നല്‍കി ഹരിതകര്‍മസേനയ്ക്ക് നല്‍കാത്തവര്‍ക്കെതിരെയും പിഴ ഉള്‍പ്പെടെയുള്ള കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.     

 

date