Skip to main content

പദ്ധതികള്‍ക്ക് അപേക്ഷിക്കാം

പട്ടികജാതി വികസന വകുപ്പ് നടപ്പാക്കി വരുന്ന ദുര്‍ബല വിഭാഗങ്ങളുടെ പുന:രധിവാസ പദ്ധതി 2023-24 വര്‍ഷം  നടപ്പാക്കുന്നതിനായി പത്തനംതിട്ട ജില്ലയുടെ പരിധിയിലുള്ള നായാടി, വേടന്‍, കള്ളാടി, അരുന്ധതിയാര്‍/ചക്ലിയന്‍ എന്നീ വിഭാഗത്തില്‍പെട്ടവരില്‍ നിന്നും പഠനമുറി പദ്ധതി, ടോയ്ലറ്റ് പദ്ധതി, ഭവനപുനരുദ്ധാരണം പദ്ധതി, കൃഷി ഭൂമി പദ്ധതി(കുറഞ്ഞത് 25 സെന്റ് വാങ്ങുന്നതിന് 10 ലക്ഷം രൂപ), സ്വയം തൊഴില്‍ പദ്ധതി (അപേക്ഷകന് ഇഷ്ടമുളള പദ്ധതിയുടെ പ്രോജക്ട്, ആവശ്യമായ തുക എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം) തൊഴില്‍ പരിശീലനം തുടങ്ങിയ വിവിധ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. കുടുംബ വാര്‍ഷിക വരുമാനം 50,000 രൂപയില്‍ അധികരിക്കുവാന്‍ പാടില്ല. താല്‍പര്യം ഉള്ളവര്‍ ജൂണ്‍ 15 ന് മുമ്പായി ബന്ധപ്പെട്ട ബ്ലോക്ക് - പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പത്തനംതിട്ട ജില്ലാ പട്ടികജാതി വികസന ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍ മൂന്നാം നില, പത്തനംതിട്ടയുമായി ബന്ധപ്പെടാം. ഫോണ്‍ -0468 2322712.
  

date