Skip to main content

കെയർ ടേക്കർ നിയമനം

കൊരട്ടി ഗ്രാമപഞ്ചായത്തിലെ ചിറങ്ങരയിൽ പ്രവർത്തിക്കുന്ന പകൽ വീട്ടിലേക്ക് വൃദ്ധജനങ്ങളെ  പരിപാലിക്കുന്നതിന് കെയർ ടേക്കറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. എസ് എസ് എൽ സി യോഗ്യതയുള്ള ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർക്ക് അപേക്ഷിക്കാം. മാസ ഓണറേറിയം 7000 രൂപ. അപേക്ഷ ജൂൺ ഏഴിന് വൈകീട്ട് അഞ്ച് മണി വരെ സ്വീകരിക്കും. ഫോൺ: 9495692656, 0480 2700380.

date