Skip to main content
കൊടകര ബ്ലോക്ക് പഞ്ചായത്തും ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷനും സംയുക്തമായി സംഘടിപ്പിച്ച നൈപുണ്യ വികസന പരിശീലനത്തിന്റെ സർട്ടിഫിക്കറ്റ് വിതരണം നടത്തി.

നൈപുണ്യ വികസന പരിശീലന സർട്ടിഫിക്കറ്റ് വിതരണം

കൊടകര ബ്ലോക്ക് പഞ്ചായത്തും ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷനും സംയുക്തമായി സംഘടിപ്പിച്ച നൈപുണ്യ വികസന പരിശീലനത്തിന്റെ സർട്ടിഫിക്കറ്റ് വിതരണം നടത്തി. ജനകീയാസൂത്രണം 2022- 23ൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ പദ്ധതിയാണ് നൈപുണ്യ. ബേക്കറി ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നതിൽ സ്ത്രീകൾക്ക് പരിശീലനം നൽകി. രണ്ട് ബാച്ചുകളിലായി 52പേർ പരിശീലനം പൂർത്തീകരിച്ചു.  

കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ആർ രഞ്ജിത്ത് അദ്ധ്യക്ഷനായി. കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. അൽജോ പുളിക്കൻ, ക്ഷേമ കാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടെസ്സി ഫ്രാൻസിസ് ,ബ്ലോക്ക് മെമ്പർ പോൾസൺ തെക്കുംപീടിക , ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ പ്രിൻസിപ്പാൾ എം എ ജയകണ്ണൻ , ട്രെയിനിങ് എക്സിക്യൂട്ടീവ് രാജു, പരിശീലക  സംഗീത, പരിശീലനം നേടിയ വിദ്യാർത്ഥികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. പരിശീലനം നേടിയ 52 പേർക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

date